painful periods malayalam

കൗമാരക്കാരായ പെൺകുട്ടികളിലും യുവതികളും കൂടുതലായി കണ്ടുവരുന്ന ഗൈനക്കോളജികൽ പ്രശ്നമാണ് ആർത്തവ സമയത്തെ വയറുവേദന. ആർത്തവ സമയത്തെ വയറു വേദനയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ ( Symptoms ), വീട്ടുമരുന്നു ( Home remedies , ചികിത്സ ( Treatment ) എന്നിവയാണ് ഇപ്പോൾ ഇവിടെ വിശദമാക്കാൻ പോവുന്നത്. 50 ശതമാനം പെൺകുട്ടികളിലും ആർത്തവസമയത്ത് അസഹനീയമായ വേദന ഉണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . അതായത് രണ്ടിൽ ഒരു പെൺകുട്ടിക്ക് അസഹനീയമായ വേദന കാരണം അവരുടെ ആർത്തവത്തെ ഭയക്കുന്നു.

അനാരോഗ്യപരമായ ഭക്ഷണരീതികൾ, വ്യായാമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയി ജീവിതശൈലിയിലുണ്ടായ വലിയ മാറ്റങ്ങളാണ് ആർത്തവ സമയത്തെ വയറുവേദന കേസുകളുടെ എണ്ണം ഇത്രയുമധികം കൂട്ടിയത്.


ആർത്തവ സമയത്തെ വയറുവേദന രണ്ടുതരമാണ്

1.PHYSIOLOGICAL DYSMENORRHEA

ഗർഭപാത്രം ,അണ്ഡാശയം,ഫലോപ്യൻ ട്യൂബ്, സർവിക്സ് തുടങ്ങിയ പ്രത്യുല്പാദന അവയവങ്ങൾക്ക് യാതൊരു അസുഖവും ഇല്ലാതിരിക്കുകയും കൃത്യമായി പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഉണ്ടാകുന്ന വയറുവേദനയാണ് ഫിസിയോളജിക്കൽ dysmenorrhea എന്ന് പറയപ്പെടുന്നത് . ആർത്തവ സമയത്തെ വയറുവേദന കേസുകളിൽ 90 ശതമാനം കേസുകളും ഈ വിഭാഗത്തിൽ പെടുന്നതാണ്. ആർത്തവം ആകുന്ന സമയത്ത് ശരീരത്തിലെ പ്രൊജസ്ട്രോൺ( progesterone) ഹോർമോൺ അളവ് കുറയും Prostaglandin എന്ന കെമിക്കൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. Prostaglandin ഗർഭപാത്രത്തിലെ പേശികൾ കൂടുതലായി സങ്കോചിപ്പിക്കുകയും അവിടേക്കുള്ള രക്തചംക്രമണം കുറയുകയും ചെയ്യുന്നതാണ് ഫിസിയോളജിക്കൽ dysmenorrhoeaയയുടെ കാരണം .
11 വയസ്സിന് മുൻപ് ആർത്തവം ആരംഭിക്കുന്ന കുട്ടികൾ, അമിതവണ്ണമുള്ള കുട്ടികൾ, പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകൾ, പുകവലിക്കാരായ സ്ത്രീകൾ , പാരമ്പര്യമായി വയറുവേദന ഉള്ള കുട്ടികൾ, തുടങ്ങിയവർക്ക് ആർത്തവസമയത്തെ വയറു വേദനയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

2.SECONDARY DYSMENORRHEA

സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങളായിട്ടുള്ള ഗർഭപാത്രം, അണ്ഡാശയം (uterus), സർവിക്സ് (cervix), ഫലോപ്യൻ ട്യൂബ്( Fallopian tube) എന്നിവയിൽ ഏതെങ്കിലും ഒന്നിന് ഉണ്ടാകുന്ന അസുഖം മൂലമോ പ്രവർത്തനതകരാറുകൾ മൂലമോ ഉണ്ടാകുന്ന വയറുവേദനയാണിത്. എൻഡോമെട്രിയോസിസ് ( endometriosis) ,പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്( ഗർഭപാത്രത്തിലെ നീർക്കെട്ട്), കൺജനിറ്റൽ മുള്ളേരിയൻ അനോമലി, എക്ടോപിക് പ്രഗ്നൻസി( ട്യൂബിലെ ഗർഭം) , ഫൈബ്രോയ്ഡ് , IUD, ഓവറിയിലെ സിസ്റ്റുകൾ, ovarian ടോർഷൻ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് സെക്കൻഡറി ഡിസ്മെൻഓറിയ ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ (dysmenorrhea symptoms)

ആർത്തവ ആരംഭകാലം തൊട്ടുതന്നെ ഉണ്ടാകുന്ന വയറുവേദന അത് പ്രൈമറി dysmenorhoeaആയി കണക്കാക്കാം .
വേദന തുടകളിലേക്കും കാലുകളിലേക്കും ഊര ഭാഗത്തേക്കും വ്യാപിക്കാറുണ്ട്. പ്രൈമറി dysmenorrhea ഇൽ വയറുവേദനയോടൊപ്പം ഓക്കാനം, ചർദ്ദി, വയറിളക്കം, ക്ഷീണം, തലകറക്കം, തലവേദന ,ബോധക്ഷയം എന്നിവ ഉണ്ടായേക്കാം. അസഹനീയമായ വയറുവേദന കാരണം ഒന്നോ രണ്ടോ ദിവസം സ്കൂളിലേക്ക് പോകാൻ കഴിയാതിരിക്കുക, ജോലിക്ക് പോകാൻ കഴിയാതിരിക്കുക, ദൈനംദിന പ്രവർത്തികൾക്ക് മുടക്കം വരിക എന്നിവ ഉണ്ടായേക്കാം. ഇത്തരം സാഹചര്യത്തിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സഹായത്താൽ ആവശ്യമായ ചികിത്സ എടുക്കേണ്ടതാണ്.

ആർത്തവം ആരംഭിച്ച ആദ്യ വർഷങ്ങളിൽ വേദന ഇല്ലാതിരിക്കുകയും പിന്നീട് വേദന ആരംഭിക്കുകയും ചെയ്യുകയാണെങ്കിലും 20 വയസിനു ശേഷം ആർത്തവ സമയത്ത് വയറുവേദന തുടങ്ങുകയാണെങ്കിലും സെക്കൻഡറി dysmenorrhea ആവാനാണ് സാധ്യത. ഇത് പ്രത്യേകം ശ്രദ്ധിക്കുകയും രോഗകാരണം കണ്ടെത്തി ഉടനെ തന്നെ ചികിത്സ തേടുകയും ചെയ്യണം. സെക്കൻഡറി dysmenorrhea ഇൽ വയറുവേദനയോടൊപ്പം വയർ സ്തംഭനം ,വയറിന് കനം അനുഭവപ്പെടുക, ആർത്തവം തുടങ്ങുന്നതിനു മുൻപ് തന്നെ വേദന ആരംഭിക്കുക , ആർത്തവം കഴിഞ്ഞ ശേഷം വേദന തുടരുക , വന്ധ്യത , അമിത രക്തസ്രാവം, രണ്ട് ആർത്തവങ്ങൾക്കിടയിൽ ബ്ലീഡിങ് ഉണ്ടാവുക, 10 ദിവസത്തിലധികം ബ്ലീഡിങ് നീണ്ടുപോവുക ലൈംഗികബന്ധത്തിനു ശേഷം ബ്ലീഡിങ് ഉണ്ടാവുക , വെള്ളപോക്ക് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം.

ആർത്തവ സമയത്ത് വയറു വേദനയുടെ ചികിത്സ ( Treatment for Dysmenorrhea)

രോഗി ക്ലിനിക്കിലേക്ക് വരുന്ന സമയത്ത് വിശദമായ പരിശോധനയിലൂടെ ,അതായത് വേദനയുടെ സമയം, സ്വഭാവം, ഏതെല്ലാം ഭാഗത്തേക്ക് വേദന പടരുന്നുണ്ട്, മറ്റു രോഗലക്ഷണങ്ങൾ, തുടങ്ങിയ കാര്യങ്ങൾ
നോക്കിയാൽ തന്നെ പ്രൈമറി ആണോ സെക്കൻഡറി ആണോ എന്ന് ഡോക്ടർക്ക് തിരിച്ചറിയാൻ സാധിക്കും. സെക്കൻഡറി dysmenorrhea ആണെങ്കിൽ രോഗകാരണം കണ്ടെത്തുന്നതിനായി ഉള്ള് പരിശോധന, അൾട്രാസൗണ്ട് സ്കാനിങ് ( ultrasound scanning) , ഹിസ്റ്ററിസ്കോപ്പി, എം ആർ ഐ (MRI) ലാപ്രോസ്കോപ്പി തുടങ്ങിയ പരിശോധനകൾ നടത്തേണ്ടിവരും.

പ്രൈമറി dysmenorrhoea കേസുകളിൽ വേദന മാറാനുള്ള മരുന്നുകളാണ് പ്രധാനമായും രോഗിക്കു നിർദ്ദേശിക്കുക. അതേസമയം സെക്രട്ടറി dysmenorrhea ഇൽ രോഗകാരണം കണ്ടെത്തി കൃത്യമായി ആയി ആ രോഗത്തെ ചികിത്സിക്കുകയാണ് ചെയ്യുക.

വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ ( Home remedies for painful periods Malayalam)

ആർത്തവ സമയത്തെ വയറുവേദന ഉള്ള സ്ത്രീകൾക്ക് വീട്ടിൽ വച്ച് ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇനി സൂചിപ്പിക്കുന്നത്

1.വേദന ഉള്ള സമയത്ത് വയറ്റിൽ ചൂടുവെള്ളം നിറച്ച റബ്ബർ ബാഗ് വെച്ചു നോക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ അപ്പോൾ ആ ഭാഗത്തുള്ള ഉള്ള പേശി കളിലേക്ക് രക്തചംക്രമണം കൂടുകയും വേദന കുറയാൻ സഹായിക്കുകയും ചെയ്യും.

2. 35-40 മിനുട്ടെങ്കിലും ദൈർഘ്യം നിൽക്കുന്ന സ്ഥിരമായുള്ള വ്യായാമം ആർത്തവസമയത്തെ വയറുവേദന കുറയ്ക്കാൻ സഹായിക്കും വ്യായാമം മൂഡ് ചേഞ്ചിങ് ഹോർമോൺ ആയിട്ടുള്ള endorphin ഉൽപാദിപ്പിക്കാൻ സഹായിക്കും. endorphin ഒരു ഹാപ്പിനെസ്സ് ഹോർമോൺ ആണ് . വേദന കുറയുന്നതിന് ഇത് സഹായിക്കും.

3. ആർത്തവസമയത്ത് കാപ്പി ,മധുരം, പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, ഉപ്പ ഉപ്പു അധികമായുള്ള ഭക്ഷണപദാർത്ഥങ്ങൾ, പാക്കറ്റ് ഫുഡ്സ് ,ജങ്ക് ഫുഡ്സ് , ശീതളപാനീയങ്ങൾ, എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

4. ഭക്ഷണത്തിൽ ധാരാളമായി ഫൈബറടങ്ങിയവ ഉൾപ്പെടുത്താം .പഴങ്ങൾ പച്ചക്കറികൾ , ഡ്രൈ ഫ്രൂട്ട്സ്, ബട്ടർഫ്രൂട്ട് എന്നിവയുടെ അളവ് വർധിപ്പിക്കുന്നത് വളരെ ഉത്തമം.

5. ഇഞ്ചി ചായ ,കറുവപ്പട്ട തിളപ്പിച്ചു കുടിക്കുക തുടങ്ങിയവ ആർത്തവസമയത്തെ വയറുവേദന കുറയ്ക്കാൻ ഒരുപരിധിവരെ സഹായിക്കും.
ആർത്തവ സമയത്തെ വയറുവേദന നിസ്സാരവൽക്കരിക്കുകയോ ജീവിതകാലം മുഴുവൻ അനുഭവിക്കുകയോ ചെയ്യേണ്ട ഒന്നല്ല .ശരിയായ രീതിയിൽ പരിഗണിക്കപ്പെടുകയും ചികിത്സയ്ക്കപെടുകയും ചെയ്യേണ്ട ഒന്നാണിത് .രക്ഷിതാക്കളിൽ നിന്നും ഒന്നും ജീവിതപങ്കാളിയിൽ നിന്നും കാര്യമായ മാനസിക പിന്തുണ വളരെ അത്യാവശ്യമാണ്. ജീവിതശൈലിയിലെ മാറ്റവും ആരോഗ്യപരമായ ഭക്ഷണക്രമവും ചികിത്സയുടെ ഭാഗമാണ്.

ഹോമിയോപ്പതി ചികിത്സ ( homeopathy treatment for dysmenorrhea)

Caulophyllum thalictroides, sabina, secale cornutum, alumina, viburnum opulus, magnesium phosphorica, coffea cruda, cocculus indicus, cuprum metallicum തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് ഹോമിയോപ്പതിക് ആർത്തവ സമയത്തെ വയറുവേദന മാറ്റിയെടുക്കാൻ സാധിക്കും

കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും വിളിക്കൂ : 9020070267