Subscribe to out newsletter today to receive latest news administrate cost effective for tactical data.

Let’s Stay In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

PCOD DIET CHART Malayalam | PCOD കാർക്കുള്ള ഭക്ഷണക്രമം

PCOS malayalam

രാവിലെ (ഉണർന്ന ഉടനെ)


1 ഗ്ലാസ് ചിയ സീഡ് /flax seeds കുതിർത്ത വെള്ളം/ പട്ട ചായ/മഞ്ഞൾ ചായ/ഉലുവ കുതിർത്ത വെള്ളം

(ഹെൽത്ത് ഡ്രിങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിക്കുക | വെറും വയറ്റിൽ ഫ്രൂട്ട്സ് കഴിക്കുന്നത് ഒഴിവാക്കുക)

പ്രഭാത ഭക്ഷണം
(7:30-8:30am)

  1. ദോശ
  2. ഇഡലി
  3. പുട്ട്
  4. നൂലപ്പം
  5. പത്തിരി
    (2-3 എണ്ണം)
  6. ഓട്സ് (50-80gm)
    (അരിക്ക് പകരം ഗോതമ്പ് റാഗി ചാമ ഇവ ഉപയോഗിക്കാവുന്നതാണ് ഉദാ: ചാമദോശ രാഗി പുട്ട് etc)

പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, ഉരുളക്കിഴങ്ങ് കറി ഒഴിവാക്കുക വറുത്തത് പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക

Mid morning (11:00am)


ആപ്പിൾ/ഓറഞ്ച്/ഉറുമാമ്പഴം/പേരക്ക/മുസംബി/റോബസ്റ്റ/തണ്ണിമത്തൻ/പച്ച മുന്തിരി ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു ചെറിയ ബൗൾ

നന്നായി പഴുത്ത പഴങ്ങൾ ഉദാ മാമ്പഴം സപ്പോർട്ട് അത്തിപ്പഴം ചക്ക നേന്ത്രപ്പഴം ഇവ കഴിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക

ഉച്ചഭക്ഷണം


1:00-2:00pm
ഒരു തവി ചോറ് കറിയും പച്ചക്കറി തോരനും സാലഡും കൂടെ കഴിക്കാം

വൈകുന്നേരം
4-4:30pm

ഒരു കപ് ചായ /കോഫി മധുരം ചേർക്കാതെ
പുഴുങ്ങിയ മുട്ടയുടെ വെള്ള (2-3)/മുളപ്പിച്ച ചെറുപയർ പുഴുങ്ങിയത്/ഡ്രൈ ഫ്രൂട്ട്സ്/നട്സ്/വെജിറ്റബിൾ സൂപ്പ്/വെജിറ്റബിൾ സാലഡ്/രാഗി സൂപ്പ്/yogurt ഇവയിൽ ഏതെങ്കിലും ഒന്ന്

രാത്രി ഭക്ഷണം

  1. ചപ്പാത്തി 1-2
  2. Ragi ദോശ (1-2)
  3. ഗോതമ്പ് ദോശ (1-2)
  4. രാഗി പുട്ട് (1-2)
  5. ഗോതമ്പ് പുട്ട് (1-2)
  6. ബ്രൗൺ ബ്രഡും ഓംലെറ്റും (2-3)
    ഇവയിൽ ഏതെങ്കിലുംകഴിക്കുക

✓രാത്രി ഭക്ഷണം 8 മണിക്ക് മുമ്പ് കഴിക്കുക
✓ഹെവിയായി അത്താഴം കഴിക്കാതിരിക്കുക
✓രാത്രി ചോറ് കഴിക്കാതിരിക്കുക

പ്രത്യേകം ശ്രദ്ധിക്കേണ്ടവ

  1. 2-3L വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക
  2. 6 മണിക്കൂർ നിർബന്ധമായും ഉറങ്ങുക
  3. മീൻ കറി വെച്ച് മാത്രം കഴിക്കുക
  4. റെഡ്meat മാസത്തിൽ ഒരു തവണ മാത്രം

നിർബന്ധമായും ഒഴിവാക്കേണ്ടവ

∆ ജങ്ക് ഫുഡ്
∆ ബേക്കറി ഐറ്റം
∆മധുര പലഹാരങ്ങൾ
∆ സോഫ്റ്റ് ഡ്രിങ്ക്സ്
∆ പൊരിച്ച ഭക്ഷണപദാർത്ഥങ്ങൾ
∆മൈദ
∆ആൽക്കഹോൾ/പുകവലി
∆പപ്പടം, അച്ചാർ

ഡയറ്റിലുള്ള അളവും വിഭവങ്ങളും ഓരോ വ്യക്തിക്ക് അനുസരിച്ചും പിസിഒഡിയോടൊപ്പം അവർക്കുള്ള മറ്റു രോഗാവസ്ഥകൾ അനുസരിച്ചും മാറ്റം വന്നേക്കാം. നിങ്ങളുടെ ഡീറ്റെയിൽസ് പരിഗണിച്ച് വ്യക്തിഗതമായ ഡയറ്റുകൾക്കും അതോടൊപ്പം വളരെ മിതമായ മരുന്നുകളോട് കൂടെ pcod reversal പ്രോഗ്രാം ജോയിൻ ചെയ്യാനും ട്രീറ്റ്മെന്റിനുമായി ബന്ധപ്പെടാവുന്നതാണ്

Dr Ashmitha sajin
8943737404

Leave a Comment

Your email address will not be published. Required fields are marked *